പുതുവർഷത്തെ വരവേൽക്കാൻ പുതുച്ചേരി വിനോദ സഞ്ചാര വകുപ്പും കലാ സാംസ്കാരിക വകുപ്പും മാഹി ഭരണകൂടവും ചേർന്ന് മാഹി ബിച്ചിൽ നടത്തുന്ന മാഹി റിവേറി സോണിക്ക് ഫെസ്റ്റിന് മാഹിയിൽ വർണ്ണാഭമായ തുടക്കം. മയ്യഴി നഗരത്തെ ജനസാഗരമാക്കി മാറ്റിയ വർണ്ണാഭമായ ഘോഷയാത്ര വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ബിച്ചിൽ എത്തിച്ചേർന്നത്. ടൂറിസം ഫെസ്റ്റിന്റെ ഉദ്ഘാടനം പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസാമി വെർച്ച്വലായി നിർവഹിച്ചു. ടൂറിസം മന്ത്രി കെ.ലക്ഷ്മി നാരായണൻ, സ്പീക്കർ ആർ.സെൽവം എന്നിവർ ചടങ്ങിൽ വെർച്വലായി പങ്കെടുത്തു. മാഹി ബിച്ചിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കൃഷി മന്ത്രി തേനി ജയകുമാർ, ഡെപ്യൂട്ടി സ്പീക്കർ രാജവേലു, രമേശ് പറമ്പത്ത് എം.എൽ.എ, കഥാകാരൻ എം.മുകുന്ദൻ, പോലീസ് സുപ്രണ്ട് വിനയ് കുമാർ ഗാഡ്ഗേ ഐ.പി.എസ്, ആർട്ട് & കൾച്ചർ ഡയറക്ടർ മോഹന സുന്ദരി സംസാരിച്ചു. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ സ്വാഗതവും മുനിസിപ്പൽ കമ്മീഷണർ കെ.പി.ശ്രീജിത്ത് നന്ദിയും പറഞ്ഞു. മയ്യഴി പുഴയുടെ തീരങ്ങൾ എന്ന നോവലിനെ ആസ്പദമാക്കി ലേസർ ഷോയും അവതരിപ്പിച്ചു. സിനിമ പിന്നണി ഗായകൻ ശ്രീനിവാസും സംഘവും അണിനിരന്ന ലിഗ് ബാൻഡും അരങ്ങേറി. ഇന്ന് വൈകുന്നേരം തൈക്കുടം ബ്രിഡ്ജ് ഒരുക്കുന്ന മ്യൂസിക് ബാൻ്റും നാളെ വൈകുന്നേരം കാർണിവല്ലും ഉണ്ടാവും. ന്യൂ ഇയർ ആഘോഷരാവിനെ വരവേൽക്കാൻ 31 ന് രാത്രി സിനിമാ താരം ആൻഡ്രിയ ജെർമിയ നയിക്കുന്ന സംഗീത രാവിൽ നൂറിൽപരം കലാകാരന്മാർ
അണിനിരക്കും. സംഗീത രാവുകൾക്ക് വർണ്ണ വിസ്മയങ്ങൾ ചാർത്താൻ ലേസർ ഷോ, സ്കൈ ഡ്രോൺ ഷോ, കരിമരുന്നു പ്രയോഗം എന്നിവയും മലബാർ രുചികൂട്ടുമായി മാഹി ബീച്ചിൽ ഫുഡ് ഫെസ്റ്റിവല്ലും കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ മാഹി മൈതാനിയിൽ ഫ്ലവർ ഷോയും 31 വരെ ഉണ്ടാവും
Sign in
Sign in
Recover your password.
A password will be e-mailed to you.