ന്യൂ മാഹി :
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ നവംബർ 17 മുതൽ ഡിസംബർ 25 വരെ ഭക്തിപൂർവം സംഘടിപ്പിച്ച മണ്ഡല മഹോത്സവം സമാപിച്ചു. എറണാകുളം നിത്യനികേതന ആശ്രമത്തിലെ സ്വാമിനി ശബരിചിന്മയ് നവംബർ 17-ന് മണ്ഡല മഹോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
മണ്ഡലകാലം മുഴുവൻ ആത്മീയ പ്രഭാഷണങ്ങൾ, ഭജന സങ്കീർത്തനങ്ങൾ, ഭക്തിഗാന നിശകൾ തുടങ്ങിയവയിലൂടെ ക്ഷേത്രപരിസരം ആത്മീയ ലഹരിയിൽ മുഴുകി. കൂടാതെ മണ്ഡല മഹോത്സവ കാലയളവിൽ രാത്രി എല്ലാ ദിവസവും ഭക്തർക്കായി അത്താഴമൂട്ടും ഒരുക്കിയിരുന്നു.
ഈ വർഷത്തെ മണ്ഡല മഹോത്സവം മുൻവർഷങ്ങളേക്കാൾ കൂടുതൽ ഭംഗിയോടെയും ഭക്തിസാന്ദ്രതയോടെയും ആഘോഷിച്ചതായി ക്ഷേത്രഭാരവാഹികൾ പറഞ്ഞു.
വൃശ്ചിക മാസത്തിലെ ആയില്യം ആഘോഷവും ശ്രീ ധർമ്മശാസ്താ അഷ്ടോത്തര ശതനാമാർച്ചന വിളക്ക് പൂജയും കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടവും ഇതോടൊപ്പം ക്ഷേത്രത്തിൽ നിന്നും കെട്ട് നിറച്ച് ശബരിമല മലയിലേക്കുള്ള തീർത്ഥയാത്രയും നടത്തി. ഡിസംബർ 25-ന് മണ്ഡല വിളക്കോടുകൂടിയാണ് ഈ വർഷത്തെ മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ചത്.
ക്ഷേത്രത്തിലെ 41മത് നാഗ പ്രതിഷ്ഠയുടെ വാർഷികാഘോഷം ഡിസംബർ 30-ന് ചൊവ്വാഴ്ച അന്നേ ദിവസം രാവിലെ നൂറും പാലും ഉച്ചക്ക് പ്രസാദ ഊട്ട് വൈകുന്നേരം സർപ്പബലി എന്നിവ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.