പാനൂർ :
എസ്.എൻ ഡി.പി യോഗം പാനൂർ യൂണിയൻ പ്രഥമ സെക്രട്ടറിയായിരുന്ന സി.എം രാജൻ മാസ്റ്റർ ശ്രീ നാരായണ ദർശനത്തിൻ്റെയും സന്ദേശങ്ങളുടെയും മാർഗ്ഗദർശിയായിരുന്നെന്ന്പാനൂർ യൂണിയൻ സെക്രട്ടറി ശശീന്ദ്രൻ പാട്യം പറഞ്ഞു. പത്താം ചരമവാർഷിക ദിനത്തിൽപാനൂരിൽ രാജൻ മാസ്റ്റരുടെ വീട്ടിൽ ചേർന്ന അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണദർശനങ്ങളും സന്ദേശങ്ങളും വളരുന്ന തലമുറയിലെത്തിക്കുന്നതിനും പാനൂർ മേഖലയിൽ എസ്. എൻ . ഡി.പിയോഗംശക്തിപ്പെടുത്തുന്നതിലും രാജൻ മാസ്റ്റർ മാതൃകയായിരുന്നു. അദ്ദേഹത്തിൻ്റെ ചിട്ടയായ സംഘടനാ പ്രവർത്തനമാണ് പാനൂർ മേഖലയിൽ എസ്.എൻ ഡി.പി പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയത്. പാനൂരിലെയും കിഴക്കൻ മേഖലയിലെയും ശ്രീനാരായണീയരുടെ പ്രധാന ആത്മീയ കേന്ദ്രമായ ഗുരുസന്നിധിയുടെ നിർമ്മാണത്തിൻ്റെ തുടക്കം മുതൽ പൂർത്തിയാകും വരെയുള്ള അതിൻ്റെ ഭാരവാഹിയായ രാജൻ മാസ്റ്റരുടെ സജീവ പ്രവർത്തനം എക്കാലത്തും സ്മരണീയമാണ്. ചടങ്ങിൽ പാനൂർ യൂണിയൻ പ്രസിഡണ്ട് വീ
വി.കെ.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. രാജൻ മാസ്റ്റരുടെ പത്നി സി.കെ. ലക്ഷമി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പി. ശശീന്ദ്രൻ യോഗം ഡയരക്ടർ കെ.കെ. സജീവൻ, ചെറുവാഞ്ചേരി ശാഖ സെക്രട്ടറി കെ. കൃഷ്ണൻ, മൊകേരി ശാഖ പ്രസിഡണ്ട് കെ.സി. രമേശൻ ,
പൊയിലൂർ യൂണിയൻ പ്രസിഡണ്ട് വാസുപൊയിലൂർ ചെറുവാഞ്ചേരി ശാഖപ്രസിഡണ്ട് പൂവത്താൻ വത്സൻ, ഇ. മനീഷ് എന്നിവർ സംസാരിച്ചു. പാനൂർ ശാഖ പ്രസിഡണ്ട് കെ. സുരേന്ദ്രൻ സ്വാഗതവും യൂത്ത്മൂവ്മെൻ്റ യൂണിയൻ പ്രസിഡണ്ട് എം.കെ. രാജീവൻ നന്ദിയും പറഞ്ഞു.