ന്യൂമാഹിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി അർജുൻ പവിത്രൻ സ്ഥാനമേറ്റു.
മുൻ പ്രസിഡണ്ട് സെയ്ത്തു വൈസ് പ്രസിഡണ്ടായി മത്സരിക്കും
ന്യൂമാഹിയിൽ നാല് വോട്ടുകൾക്കെതിരെ ഒമ്പത് വോട്ടുകൾ നേടിയാണ് അർജുൻ പവിത്രൻ ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. മുസ്ലീം ലീഗിലെ പി.പി. ഹസീനയുടെ വോട്ട് അസാധുവായി.
അഴിയൂരിൽ കെ. ലീല പ്രസിഡൻ്റ് സ്ഥാനത്തേക്ക്.
അഴിയൂരിൽ ഗ്രാമ പഞ്ചായത്ത് പദവി എൽ.ഡി.എഫ്, ആർ ജെ ഡി ക്ക് നൽകി.ആർ. ജെ ഡി യിലെ കെ ലീല പ്രസിഡണ്ടായി. സി.പി.എമ്മിലെ രമ്യ കരോടി വൈസ് പ്രസിന്റാൻ്റായി മത്സരിക്കും
ജനകീയ മുന്നണിയുടെ സാജിദ് നെല്ലോളി പ്രസിഡണ്ട് സ്ഥാനത്തേക്ക് ലീലക്കെതിരെ മത്സരിച്ചു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കോൺഗ്രസിലെ കവിത അനിൽകുമാർ മത്സരിക്കും.