പാനൂർ :
തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി മുസ് ലിം ലീഗിലെ ഗഫൂർ മൂലശ്ശേരി തിരഞ്ഞെടുക്കപ്പെട്ടു. ഗഫൂറിൻ്റെ പേര് കോൺഗ്രസിലെ സി. എൻ. പവിത്രൻ നിർദേശിക്കയും മുസ് ലിം ലീഗിലെ സമദ് അറക്കൽ പിന്താങ്ങുകയും ചെയ്തു .
ഗഫൂറിന് പതിനൊന്ന് വോട്ടും എതിർ സ്ഥാനാർത്ഥി എൽ ഡി എഫി ലെ. എ. കെ. അജയന് നാല് വോട്ടും ബി ജെ പി എ. കെ. ഭാസ്കരന് നാല് വോട്ടും ലഭിച്ചു. വിമത സ്ഥാനാർത്ഥി അഫ്സൽ പി യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. കുനിപ്പറമ്പ വാർഡിൽ നിന്നാണ് ഗഫൂർ വിജയിച്ചത്.
കടവത്തൂർ ഹൈസ്‌കൂൾ എം എസ് എഫ് ജനറൽ സെക്രട്ടറിയായി പൊതുരംഗത്ത് പ്രവർത്തിച്ച ഗഫൂർ
പെരിങ്ങളം മണ്ഡലം എം എസ്എഫ് ജനറൽ സെക്രട്ടറി,
പെരിങ്ങളം മണ്ഡലം എം എസ്എഫ് പ്രസിഡൻ്റ്
എം എസ് എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി, യൂത്ത്ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം, മുസ്‌ലിം ലീഗ് തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
നിലവിൽ മുസ് ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറിയുo കല്ലിക്കണ്ടി എൻ എ എം കോളേജ് ജൂനിയർ സൂപ്രണ്ടുമാണ്.
ഒ വി മൂസ ഹാജിയുടെയും മൂലശ്ശേരി കുഞ്ഞിപ്പാത്തുവിൻ്റെയും മകനാണ്. ഭാര്യ: ഉമൈബ കിഴക്കയിൽ
മക്കൾ :ഖദീജ യു ഗഫൂർ, ഫാത്തിമ യു ഗഫൂർ, ആയിഷ യു ഗഫൂർ (മൂവരും വിദ്യാർത്ഥികൾ)