മാഹി: അഴിയൂർ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആശ്വാസ് പദ്ധതിയുടെ സഹായ ധനവിതരണം അഴിയൂർ ചുങ്കത്ത് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.അഴിയൂർ പഞ്ചായത്ത് മർച്ചന്റ്‌സ് അസോസിയേഷന് കീഴിലുളള യൂണിറ്റുകളിലെ മരണപ്പെട്ട രണ്ട് വ്യാപാരികളായ സി കെ പ്രേമദാസൻ, എൻ പി സദാനന്ദൻ എന്നിവരുടെ കുടുംബത്തിനാണ് പത്തുലക്ഷം രൂപവീതം സഹായം നൽകിയത്..ആശ്വാസ് പദ്ധതിയിൽ അംഗങ്ങളായ വ്യാപാരികൾ മരിച്ചാൽ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുന്ന പദ്ധതിയാണിത്. . ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ നിഷ പുത്തൻപുരയിൽ മുഖ്യാതിഥിയായി .പ്രസിഡന്റ് പി.കെ. രാമചന്ദ്രൻ, അധ്യഷത വഹിച്ചു .ആശ്വാസ് പദ്ധതി ചെയർമാൻ എ വി എം കബീർ,സാലിം പുനത്തിൽ, എം അബ്ദുൽ സലാം,,എ ടി ശ്രീധരൻ, കെ പി പ്രീജിതത് കുമാർ , പി ബാബുരാജ്,യൂസഫ് കുന്നുമ്മൽ, പ്രദീപ് ചോമ്പാല, കെ കെ അനിൽകുമാർ ,കൈപ്പാട്ടിൽ ശ്രീധരൻ , കെ വി രാജൻ ,പി.കെ പ്രകാശൻ .കെ പി പ്രമോദ്,വി പി പ്രകാശൻ, എം മനാഫ്, റഫീക്ക് അഴിയൂർ.ബാബു ഹരിപ്രസാദ്, എം ടി അരവിന്ദൻ , ഹരിഷ് ജയരാജ് , കെ ടി ദാമോദരൻ, എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.