Latest News From Kannur

ബഡിംഗ് റൈറ്റേർസ് ശിൽപശാല ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിൽ നിർമ്മൽ മയ്യഴി ഉദ്ഘാടനം ചെയ്തു

0

ഒളവിലം: ‘എഴുത്തിൻ്റെ രസമുകുളങ്ങൾ തേടിയൊരു യാത്ര’…….. സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ബഡിംഗ് റൈറ്റേർസ് ശിൽപശാല ഇന്ന് കാലത്ത് 10.30 ന് ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിൽ ജൻവാണി 90.8 FM, സ്റ്റേഷൻ ഡയരക്ടർ, നിർമ്മൽ മയ്യഴി ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ വിദ്യാർത്ഥികൾ റേഡിയോ കേൾക്കുന്നത് ഒരു ശീലമാക്കണമെന്നും റേഡിയോവിൽ നിന്നും നല്ല സന്ദേശങ്ങൾ ഉൾക്കൊണ്ട് ജീവിതത്തിൽ നല്ല സംസ്കൃതി കെട്ടിപ്പടുക്കണമെന്നും എഴുത്തിൻ്റെ ലോകത്തിലേക്കുള്ള ചുവട് വെയ്പ്പിന് ഇന്നത്തെ ശിൽപശാല ഒരു ആദ്യ പടിയാവട്ടെ എന്നും ആശംസിച്ചു. അദ്ധ്യാപകരായ സബിൻ. പി സ്വാഗതവും ബിനോയ് വിശ്വം നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.