ആര്‍എസ്എസിന് നിരോധനം ഏര്‍പ്പെടുത്തണം; ട്രംപിനോട് അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്‍
വാഷിങ്ടണ്‍: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം ആക്രമണം നടത്തുന്ന രാഷ്ട്രീയ സ്വയംസേവക് സംഘത്തിനെതിരെ(ആര്‍എസ്എസ്) ഉപരോധമേര്‍പ്പെടുത്തണമെന്ന് ട്രംപ് ഭരണകൂടത്തോട് അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്‍. ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിനെയും (റോ) ഉപരോധപട്ടികയില്‍ ഏര്‍പ്പെടുത്തണമെന്നും പാനലിന്റെ ശുപാര്‍ശയുണ്ട്. ഉപരോധത്തിന്റെ ഭാഗമായി ഇവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനും യുഎസിലേക്കുള്ള പ്രവേശനം വിലക്കാനും പാനല്‍ ശുപാര്‍ശ ചെയ്തു. ഈ മാസം നാലിന് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കമ്മിഷന്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.യുഎസ് പൗരന്മാര്‍ക്കും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള ഭീഷണികള്‍ തുടരുന്ന സാഹചര്യത്തില്‍ ആയുധ കയറ്റുമതി നിയന്ത്രണ നിയമത്തിലെ സെക്ഷന്‍ 6 കര്‍ശനമായി നടപ്പാക്കാനും ഇന്ത്യയ്ക്കുള്ള ആയുധ വില്‍പ്പന നിര്‍ത്തിവെക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആര്‍എ), യുഎപിഎ, സിഎഎ, എന്‍സിആര്‍, 2025ലെ വഖ്ഫ് ബില്‍ തുടങ്ങി മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള നിരവധി വിവേചനപരമായ നിയമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതായി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.ഇന്ത്യയില്‍ സംഘടിതമായും തുടര്‍ച്ചയായും ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്റെ നീക്കം. ഇന്ത്യയെ കരുതല്‍ വിഭാഗത്തില്‍പ്പെട്ട രാജ്യങ്ങളിലൊന്നായി പ്രഖ്യാപിക്കണമെന്നും ശുപാര്‍ശയില്‍ അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്‍ വ്യക്തമാക്കി. ഇത് ഏഴാം തവണയാണ് കമ്മീഷന്‍ ഇത്തരത്തിലുള്ള ശിപാര്‍ശ നടത്തുന്നത്.