ജന്‍വാണി സ്കൂള്‍ ഓഫ് മീഡിയ റേഡിയോ ജോക്കി പരിശീലനം; പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

ജന്‍വാണി സ്കൂള്‍ ഓഫ് മീഡിയ റേഡിയോ ജോക്കി പരിശീലനം; പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
റേഡിയോ പ്രക്ഷേപണമേഖലയില്‍ പതിനാല് വര്‍ഷങ്ങള്‍ പിന്നിട്ട ജന്‍വാണി 90.8 എഫ്.എമ്മിന്റെ പരിശീലനസ്ഥാപനമായ ജന്‍വാണി സ്കൂള്‍ ഓഫ് മീഡിയയില്‍ റേഡിയോ അവതരണ പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
ശബ്ദാവതരണ പരിശീലനത്തിനൊപ്പം ഡബ്ബിങ് & വോയ്സ് മോഡുലേഷന്‍,ഓഡിയോ മിക്സിങ്, ഡോക്യുമെന്ററി പ്രൊഡക്ഷന്‍,സോഷ്യല്‍ മീഡിയ ആങ്കറിങ് എന്നിവയിലുള്ള പ്രാക്ടിക്കല്‍,തിയറി പരിശീലനം കോഴ്സിന്റെ ഭാഗമാണ്.മിതമായ ഫീസ് നിരക്കില്‍
വിദഗ്ധരായ അധ്യാപകരുടെ സേവനത്തോടെയാകും കോഴ്സ്.ജന്‍വാണി സ്‌റ്റുഡിയോയില്‍ പ്രായോഗിക പരിശീലനത്തിനും ഒപ്പം പാര്‍ട് ടൈം അവതാരകരാവാനും അവസരമുണ്ടായിരിക്കും.

വിശദവിവരങ്ങള്‍ക്ക് 8606609000 എന്ന നമ്പറില്‍ ബന്ധപ്പെടുക.