കൈതേരി നീല കരിങ്കാളി ക്ഷേത്രോത്സവം 19 ന് തുടങ്ങും

കൈതേരി നീല കരിങ്കാളി ക്ഷേത്രോത്സവം 19 ന് തുടങ്ങും
കൂത്തുപറമ്പ് :

കൈതേരി ചാത്തോത്ത് നീലകരിങ്കാളി ശ്രീ പോർക്കലി ഭഗവതി ക്ഷേത്ര മഹോത്സവം 19 ന് വ്യാഴാഴ്ച ആരംഭിക്കും. 21 ന് ശനിയാഴ്ച സമാപിക്കും.
മൂന്ന് ദിവസങ്ങളിലും പതിവ് ക്ഷേത്രപൂജാദി കർമ്മങ്ങളും വിശേഷാൽ വഴിപാട് ചടങ്ങുകളും നടക്കും.
ആദ്യ ദിനമായ 19 ന് വ്യാഴാഴ്ച വൈകിട്ട് തൊടീക്കളം സതീഷ് മാരാർ നയിക്കുന്ന തായമ്പകയുണ്ടാവും.
20 ന് വെള്ളിയാഴ്ച രാവിലെ 8 മണിക്ക് , ക്ഷേത്ര സംഘാടന പ്രവർത്തനങ്ങളിൽ നേതൃതലത്തിൽ പ്രവർത്തിച്ച , ഈയിടെ അന്തരിച്ച പി വി നാരായണൻ നമ്പ്യാർക്ക് സ്മരണാഞ്ജലി അർപ്പിക്കുന്ന ചടങ്ങ് നടക്കും. മുൻ ശബരിമല മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരി അനുസ്മരണ ഭാഷണം നടത്തും. 10 മണി മുതൽ പൂമൂടൽ ചടങ്ങ് , കുറുങ്കുഴൽ കച്ചേരി എന്നിവയുമുണ്ടാകും.
21 ന് ശനിയാഴ്ച വൈകിട്ട് എടയാർ വട്ടക്കുന്നം ഹരികൃഷ്ണൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തമുണ്ടാകും.