മാഹി സെൻ്റ് തെരേസ ബസിലിക്കയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുന്നാൾ മഹോത്സവം

മാഹി സെൻ്റ് തെരേസ ബസിലിക്കയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുന്നാൾ മഹോത്സവം
മാഹി സെൻ്റ് തെരേസ ബസിലിക്കയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുന്നാൾ മഹോത്സവം 2026 മാർച്ച് 17, 18, 19 ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സാഘോഷം കൊണ്ടാടുന്നു. കാലത്ത് 5 മണിക്ക് കൊടിയേറ്റം, തിരുസ്വരൂപ പ്രതിഷ്ഠ, ദിവ്യബലി, നൊവേന. ബുധനാഴ്ച കാലത്ത് 6.45 നും വൈകുന്നേരം 6 മണിക്കും ദിവ്യബലി, നൊവേന, ദിവ്യകാരുണ്യ ആശീർവാദം. വ്യാഴാഴ്ച കാലത്ത് 6.45 ന് ദിവ്യബലി, 10 ന് ജപമാല 10.30 ന് സാഘോഷ ദിവ്യബലി, പ്രദക്ഷിണം, നൊവേന, ദിവ്യകാരുണ്യ ആശീർവാദം തുടർന്ന് 2.30 വരെ നേർച്ച സദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്.