*കരാത്തെ - ബെൽറ്റ് , സർട്ടിഫിക്കറ്റ് വിതരണവും കുട്ടികൾക്ക് ബോധവൽ ക്കരണവും നടത്തി*

*കരാത്തെ - ബെൽറ്റ് , സർട്ടിഫിക്കറ്റ് വിതരണവും കുട്ടികൾക്ക് ബോധവൽ   ക്കരണവും നടത്തി*
തലശ്ശേരി :

ജാപ്പാനീസ് ബൂഡോ കരാത്തെ സ്കൂളിൻ്റെ ആഭിമുഖ്യ ത്തിൽ പരിശീലനം
നൽകി വരുന്ന,തലശ്ശേരി
സേക്രഡ് ഹാർട്ട് ഗേൾസ് കോൺവെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ
എൽ.പി.വിഭാഗത്തിൽ ഒരു വർഷക്കാലം നീണ്ട് നിന്ന കരാത്തെ പരിശീലന ക്യാമ്പ് സമാപനത്തിൻ്റെ
ഭാഗമായി , യോഗ്യത നേടിയ കുട്ടികൾക്ക് വിവിധ ബെൽറ്റുകളു ടെയും,സർട്ടിഫിക്കറ്റുകളുടെയും വിതരണവും , കുട്ടികൾക്ക് വേണ്ടി ബോധവൽക്കരണ
വും സംഘടിപ്പിച്ചു .കണ്ണൂർ
ജില്ലാ ഹോക്കി അസോസി
യേഷൻ സെക്രട്ടറി കെ.വി.
ഗോകുൽ ദാസ് ഉദ്ഘാടനം
ചെയ്തു. ജാപ്പാനീസ് ബൂഡോ കരാത്തെ സ്കൂൾ മുഖ്യ പരിശീലകൻ
സെൻസായി സി.എൻ.
മുരളി അദ്ധ്യക്ഷതവഹിച്ചു.
സീനിയർ ഇൻസ്ട്രക്ടർ എൻ. രാജീവ് ബെൽറ്റു കൾ വിതരണം ചെയ്തു. കെ.ജെ.ജോൺസൺ മാസ്റ്റർ ആശംസയർപ്പിച്ചു. എൽ.പി. വിഭാഗം പ്രധാനാധ്യാപിക സിസ്റ്റർ
ഡാലിയ സ്വാഗതവും ,
റെയോണ ടീച്ചർ നന്ദിയും
പറഞ്ഞു .