*മാഹിയിൽ അഖിലേന്ത്യാ മായാജാല സമ്മേളനം*
മാഹി: മലബാർ മാജിക് സർകിളിന്റെ 21-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി MMC FEST-2026 എന്ന പേരിൽ അഖിലേന്ത്യാ മായാജാല സമ്മേളനം മാഹി ഫിഷർമെൻ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. പ്രശസ്ത സീനിയർ മാന്ത്രികനായിരുന്ന ദാമോദർ എൽ. ഭണ്ഡാരിയുടെ സ്മരണാർത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാന്ത്രികർ പങ്കെടുത്ത സമ്മേളനത്തിൽ രജിസ്ട്രേഷൻ ചെയ്ത മാന്ത്രികർക്കായി പഠന ക്ലാസുകളും ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മായാജാല മത്സരങ്ങളും നടത്തി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ മാന്ത്രികർ ക്ലാസുകൾ കൈകാര്യം ചെയ്തു.
വൈകിട്ട് നടന്ന സമാപനച്ചടങ്ങ് മാഹി ഫയർ ഫോഴ്‌സ് HSO രതീഷ് ഉദ്ഘാടനം ചെയ്തു. മത്സര വിജയികൾക്ക് അദ്ദേഹം സമ്മാനങ്ങൾ വിതരണം ചെയ്തു. സീനിയർ വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശിയായ കാർത്തിക് ഒന്നാം സ്ഥാനവും അൽബിൻ വർമ്മൻ എം. എ. രണ്ടാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ സാധിക ഒന്നാം സ്ഥാനവും അഭിനവ് രണ്ടാം സ്ഥാനവും നേടി.
രാജേഷ് ചന്ദ്ര, പ്രദീപ് കേളോത്ത്, എം. പി. വിജയകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സമാപനച്ചടങ്ങിൽ വിസ്മയകരമായ മായാജാല കാഴ്ചകളോടെ ഗാലാ ഷോയും അരങ്ങേറി. പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനമുണ്ടായിരുന്നു.
ചിത്രവിവരണം: സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം സ്വദേശിയായ കാർത്തിക്കിന് സമ്മാനം വിതരണം ചെയുന്നു