Latest News From Kannur

തെരുവ് നായ്ക്കളെ നിയന്ത്രിച്ച് ജനജീവിതം സുഗമമാക്കണം ; നിവേദനവുമായി പാനൂർ സാംസ്കാരിക കേന്ദ്രം

0

പാനൂർ :പാനൂരിലും പരിസര പ്രദേശങ്ങളിലും പെരുകിവരുന്ന തെരുവ് നായകളെ നിയന്ത്രിക്കാനും ജനജീവിതം ദുസ്സഹമാവാതിരിക്കാനു നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പാനൂർ സാംസ്കാരിക കേന്ദ്രം , പാനൂർ നഗരസഭ ,സമീപസ്ഥ പഞ്ചായത്തുകൾ എന്നിവയ്ക്ക് നിവേദനം സമർപ്പിച്ചു.
ഇറച്ചി – മത്സ്യ അവശഷ്ടങ്ങളും മാലിന്യങ്ങളും തെരുവോരങ്ങളിലും പൊതു ഇടങ്ങളിലും തള്ളുന്നത് തടയുക , തെരുവ് നായ്ക്കൾക്കായി താമസസ്ഥലമൊരുക്കുക , നടപ്പാതകളിൽ നായകൾക്കും മറ്റും ഭക്ഷണം നല്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങളും നിവേദനം ഉന്നയിക്കുന്നുണ്ടെന്ന് സാംസ്കാരികേന്ദ്രം കൺവീനർ അൻവർ മുത്തിലത്ത് ,
വി.എൻ. രൂപേഷ് , കെ.എം.യൂസഫ് ,വി.പി. ബബിത എന്നിവർ അറിയിച്ചു.

Leave A Reply

Your email address will not be published.