കൂത്തുപറമ്പ് :സബർമതി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മഹാത്മ രക്തസാക്ഷി ദിനാചരണം ഇന്ന് നടക്കുന്നു.
വൈകിട്ട് 4 മണിക്ക് കൂത്തുപറമ്പ് ഗോകുലത്തെരു സബർമതി സാംസ്കാരിക വേദി ഹാളിൽ ഗാന്ധിയൻ ദർശനങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ സംവാദം നടക്കും.
സബർമതി സാംസ്കാരിക വേദി ചെയർമാൻ അഡ്വ. പ്രദീപ് വട്ടിപ്രം അദ്ധ്യക്ഷനാവുന്ന സംവാദത്തിൽ ഡോ. പി.കെ. സചീന്ദ്രൻ മോഡറേറ്ററാവും.
കെ.പി. സാജു , അഡ്വ. എം സലാഹുദ്ദീൻ , അഡ്വ. എം.കെ. രഞ്ജിത്ത് , പ്രൊ. ജോൺ ജോസഫ് , എന്നിവർ സംവാദത്തിൽ പങ്കെടുക്കും. കെ രഞ്ചൻ സ്വാഗതവും പി.സഹദേവൻ നന്ദിയും പറയും.
റിപ്പബ്ലിക്ക് ദിനത്തിൽ വേദി നടത്തിയ ക്വിസ് , ചിത്രരചന മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ വെച്ച് സമ്മാനദാനം നടത്തുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post