കൂത്തുപറമ്പ് :അദ്ധ്യാപകനും പത്രപ്രവർത്തകനുമായ ശശീന്ദ്രൻ പാട്യം എഴുതിയ വാഗ്ഭടാനന്ദ ഗുരുദേവനും ആത്മവിദ്യാസംഘവും എന്ന പുസ്തകത്തിൻ്റെ പ്രകാശനം 29 ന് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും.കെ.പി.മോഹനൻ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ നോവലിസ്റ്റ് എം.മുകുന്ദൻ പുസ്തകം പ്രകാശനം ചെയ്യും.
മമ്പറം ഹയർ സെക്കൻ്ററി സ്കൂൾ മാനേജർ മമ്പറം പി മാധവൻ പുസ്തകം സ്വീകരിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഡോ.വിജയൻ ചാലോട് പുസ്തകപരിചയം നടത്തും.
ഗായത്രി എച്ച് ബിനോയിയുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന പ്രകാശന ചടങ്ങിൽ സുന്ദരേശൻ തളത്തിൽ സ്വാഗതവും ടി സജീവൻ നന്ദിയും പറയും.
Sign in
Sign in
Recover your password.
A password will be e-mailed to you.