പാനൂർ :
ചിരിയും ചിന്തയുമേകി ജനപക്ഷ നിലപാടുയർത്തി മലയാള സിനിമാരംഗത്ത്, തനിമയുള്ള തൻ്റേതായ ഒരു തലം സൃഷ്ടിച്ച പ്രതിഭാധനനായ കലാകാരൻ ശ്രീനിവാസന് ആദരാഞ്ജലികളർപ്പിച്ച് അനുസ്മരണമൊരുക്കുകയാണ് പാട്യം പുതിയതെരു പട്ടേൽ സ്മാരക വായനശാല & ഗ്രന്ഥാലയം.
28 ന് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് പട്ടേൽ സ്മാരക വായനശാല ഹാളിൽ നടക്കുന്ന അനുസ്മരണ പരിപാടി , മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും ചിന്തകനുമായ ചൂര്യയി ചന്ദ്രൻ മാസ്റർ ശ്രീനിവാസൻ അനുസ്മരണ പ്രഭാഷണം നടത്തും.