മാഹി : മാഹി ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെ ശീവേലിക്കിടയിൽ കളഞ്ഞു കിട്ടിയ ഒന്നര പവന്റെ സ്വർണ്ണ ബ്രേസ്‌ലെറ്റ് അതിൻ്റെ ഉടമസ്ഥന് ക്ഷേത്രഭാരവാഹികളുടെ സാന്നിധ്യത്തിൽ കൈമാറി.
ക്ഷേത്രത്തിലെ തായമ്പക കലാകാരൻ ഉണ്ണിമാരാരുടെതാണ് കളഞ്ഞ് കിട്ടിയ സ്വർണ്ണം.
പാറക്കൽ സ്വദേശിനി സുരേഷ്മയ്ക്കാണ് സ്വർണ്ണം കളഞ്ഞു കിട്ടിയത്.
ക്ഷേത്രക്കമ്മിറ്റി പ്രസിഡണ്ട് പി. പി. വിനോദൻ, സെക്രട്ടറി വേണുഗോപാൽ, വൈസ് പ്രസിഡണ്ട് കെ. എം. ബാലൻ, ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ വിലങ്ങിൽ എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണ്ണം ഉടമസ്ഥന് തിരികെ കൊടുത്തു.