പാനൂർ :
കേരള സീനിയർ സിറ്റിസൺസ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം 26, 27 തീയതികളിൽ പാനൂരിൽ നടക്കും.26 ന് വൈകുന്നേരം 4 മണിക്ക് പാനൂർ പി.ആർ എം ഹയർ സെക്കണ്ടറി സ്ക്കൂൾ പരിസരത്തുനിന്നും ആരംഭിക്കുന്ന പ്രകടനം ചമ്പാട് റോഡ്, കൂത്തുപറമ്പ് ബൈപ്പാസ് റോഡ് പൂക്കോം റോഡ് വഴി പാനൂർ ബസ് സ്റ്റാൻ്റിൽ എത്തിചേരും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം നഗരസഭ ചെയർമാൻ ഉദ്ഘാടനം ചെയ്യും സംസ്ഥാനസെക്രട്ടറി വി.പി ചാത്തു സംഘടന കാര്യങ്ങൾ വിശദീകരിക്കും. വനിത സമ്മേളനം പ്രകടനം പൊതുസമ്മേളനം ജില്ല കൗൺസിൽ യോഗം 27 ന് രാവിലെ ‘9.30 ന് ജില്ല പ്രസിഡണ്ട് അബ്രഹാം തോണക്കര പതാക ഉയർത്തും ‘ 220 യൂണിറ്റുകളിൽ നിന്ന് 600 ഓളം പ്രതിനിധികൾ പങ്കെടുക്കും
10 മണിക്ക് എൻ അച്ചുതൻ മാസ്റ്റർ നഗറിൽ ജില്ലാ കൗൺസിൽ യോഗം ‘ കെ.പി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡണ്ട് അബ്രഹാം തോണക്കര അധ്യക്ഷത വഹിക്കും.സംസ്ഥാന പ്രസിഡണ്ട് എൻ.ഗോപിനാഥപിള്ള മുഖ്യഭാഷണം നടത്തും. ജില്ല സെക്രട്ടറി സി.കെ. രഘുനാഥൻ നമ്പ്യാർ റിപ്പോർട്ട് അവതരിപ്പിക്കും ട്രഷറർ സി.വി.രവീന്ദ്രൻ വരവ് ചെലവ് അവതരിപ്പിക്കും. പി. കുമാരൻ, മേജർ ജനറൽ: ടി പത്മിനി (റിട്ട) കെ.ടി രതീശൻ സി.വി രവീന്ദ്രൻ എന്നിവർ സംസാരിക്കും. ഉച്ച ഭക്ഷണത്തിന് ശേഷം 2026-27വർഷത്തേക്കുള്ളഭാരവാഹികളെ തിരഞ്ഞെടുക്കും.
വാർത്ത സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി വി. പി. ചാത്തു., കൺവീനർ സി.അച്ചുതൻ, ‘ജില്ല സെക്രട്ടറി സി..കെ.രഘുനാഥൻ നമ്പ്യാർ, എ.വി മോഹനൻ, സി.വി രവീന്ദ്രൻ.കെ.എൻ മോഹനൻ, ടി.പി വിജയൻ, വി.പി അനന്തൻ, ഓട്ടാണിനാണു പങ്കെടുത്തു.