പാനൂർ : കെ.പി.എസ്.ടി.എ. പാനൂർ ഉപജില്ല സമ്മേളനം മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ കെപിസിസി വൈസ് പ്രസിഡണ്ട് രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു.
2026 ൽ യുഡിഎഫ് ഗവൺമെൻറ് അധികാരത്തിൽ വന്നാൽ അധ്യാപകർ ഇന്ന് അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പൂർണമായും പരിഹാരം കാണുമെന്നും
ഭിന്നശേഷി പ്രശ്നം ഉൾപ്പെടെയുള്ള വിഷയങ്ങൾ വളരെ സജീവമായി പരിഗണിക്കുകയും നിയമനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും പൂർണ്ണ പരിഹാരം കാണുകയും
അധ്യാപക പാക്കേജിന്റെ മാതൃകയിൽ സംവിധാനം ഉണ്ടാക്കുകയും ചെയ്യുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.
ഉപജില്ലാ പ്രസിഡണ്ട് ഹൃദ്യ ഒ.പി അധ്യക്ഷത വഹിച്ചു.
ഉപജില്ല സെക്രട്ടറി വി.വിപിൻ സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ ദിനേശൻ പാച്ചോൾ
സി.വി എ അബ്ദുൾ ജലീൽ
ജില്ല സെക്രട്ടറി ടി.വി ഷാജി
ജില്ലാ ട്രഷറർ രജീഷ് കാളിയത്താൻ
വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് കെ പി രാമചന്ദ്രൻ
ജില്ലാ വൈസ് പ്രസിഡണ്ട്
എം കെ രാജൻ മാസ്റ്റർ ജില്ലാ കമ്മിറ്റിയംഗം മനോജ് കുമാർ, ഉപജില്ല വൈസ് പ്രസിഡൻ്റ് ആർ.കെ രാജേഷ് കുമാർ ,
ട്രഷറർ സന്ദീപ് കെ.സി തുടങ്ങിയവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറർ അനിൽ വട്ടപ്പാറ ഉദ്ഘാടനം ചെയ്തു . വിദ്യാഭ്യാസ ജില്ല കൗൺസിലർ പി. വിജിത്ത്
നീതു ജോയ് , ഗിരിജ ടി.പി എന്നിവർ സംസാരിച്ചു .
വിവിധ ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് സാഹദ് , അതുൽ , പ്രന്യ , നീതു എന്നവർ സംഘടനാ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
കെ.പി.എസ് .ടി.എ മുൻകാല നേതാക്കൻമാരായ
ഗീത കൊമ്മേരി, ഗീത കെ.കെ , രാജീവ് പാനുണ്ട , എൻ പങ്കജാക്ഷൻ എന്നിവരേയും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച കെ.പി എസ്.ടി.എ അംഗങ്ങളായ കെ.പി രാമചന്ദ്രൻ , ദിനേശൻ പാച്ചോൾ , എം.കെ രാജൻ, റോഷ്നി കെ എന്നിവരേയും ആദരിച്ചു.