കൂത്തുപറമ്പ്:കൂത്തുപറമ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സബർമതി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ജനുവരി 26 ന് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ചിത്രരചന മത്സരവും , ക്വിസ് മത്സരവും സംഘടിപ്പിക്കും.
ചിത്രരചന മത്സരം എൽകെജി മുതൽ അഞ്ചാം തരം വരെയുള്ള വിദ്യാർത്ഥികൾക്കാണ്. ഇഷ്ടമുള്ള വിഷയങ്ങൾ വരക്കാം.ഹൈസ്കൂൾ വിദ്യാർത്ഥികൾക്കാണ് ക്വിസ് മത്സരം. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനം നൽകുന്നതാണ്. കൂത്തുപറമ്പ് ഗോകുല തെരുവിലെ സബർമതി ഓഫീസിലാണ് മത്സരങ്ങൾ നടക്കുക പങ്കെടുക്കാൻ താല്പര്യമുള്ളവർ 85 47 6 1 86 67, 94964 23977 പേര് രജിസ്റ്റർ ചെയ്യണം.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post