Latest News From Kannur

സമ്മാനം ലാലേട്ടനിൽ നിന്ന് ഗായത്രി എച്ച് ബിനോയ് ഹാപ്പിയാണ്

0

കൂത്തുപറമ്പ് : പത്തായകുന്ന് സൗത്ത് പാട്യം യു. പി. സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഗായത്രി എച്ച് ബിനോയ് എറണാകുളം ജെയിൻ യൂണിവേഴ്സിറ്റിയും മനോരമ നല്ല പാഠം എന്നിവ ചേർന്ന് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ ഭാഗമായി ബറോയും ആയിരം കുട്ടികളും എന്ന പേരിൽ സംഘടിപ്പിച്ച ചിത്രരചനാ മൽസരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി 47 വർഷത്തെ സിനിമാ ജീവിതത്തിലെ ആദ്യ സംവിധാനം സംരംഭം കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയാകണമെന്ന മോഹൻലാലിന്റെ ആഗ്രഹമാണ് ഇവിടെ സഫലമായത്. അധ്യാപകരായ ബിനോയ് വിശ്വം കെ. പി. യുടെയും ഹൃദ്യ എസ്. എൽന്റെയും മകളും വി.പി. ഓറിയന്റെൽ ഹൈസ്കൂൾ മുൻ ചിത്രകലാ അധ്യാപകൻ ശ്രീ. കെ. പി. വിശ്വനാഥൻ മാസ്റ്ററുടെ കൊച്ചുമകളാണ്.

Leave A Reply

Your email address will not be published.