Latest News From Kannur

കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകക്കേസിലെ പ്രതി ജോർജ് കുര്യന് ഇരട്ടജീവപര്യന്തം തടവുശിക്ഷയും ഇരുപത് ലക്ഷം രൂപ പിഴയും.

0

കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകക്കേസിലെ പ്രതി ജോർജ് കുര്യന് ഇരട്ടജീവപര്യന്തം തടവുശിക്ഷയും ഇരുപത് ലക്ഷം രൂപ പിഴയും. സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരനേയും മാതൃസഹോദരനേയും വെടിവെച്ചുകൊന്ന കേസി ലാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൂടാതെ എട്ടുവർഷവും അഞ്ച് മാസവും കഠിനതടവ് കൂടി വിധിച്ചിട്ടുണ്ട്. 2022 മാർച്ച് ഏഴിനായിരുന്നു സംഭവം. ഇളയയ സഹോദരൻ രഞ്ജു കുര്യനെയും മാതൃസഹോദരൻ മാത്യു സ്‌കറിയയെയും കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽ വെച്ച് ജോർജ് കുര്യൻ വെടിവെച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യൻ തത്സമയവും തലക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്കറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. വിദേശനിർമിത തോക്കുമായെത്തിയ പ്രതി കുടുംബവീട്ടിലേക്ക് അതിക്രമിച്ചുകയറി ഭക്ഷണമുറിയിൽ സംസാരിച്ചിരുന്ന ഇരുവർക്കുംനേരേ വെടിയുതിർക്കുകയായിരുന്നു. തോക്കിനൊപ്പം 50 തിരകളും പ്രതി കരുതിയിരുന്നു. വിചാരണവേളയിൽ പ്രതിയുടെ അമ്മയും സഹോദരിയുമടക്കമുള്ള 10 സാക്ഷികൾ കൂറുമാറിയിരുന്നു. ഹൈദരാബാദ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ അസിസ്റ്റന്റ് ഡയറക്ട‌റായ ബാലിസ്റ്റിക് വിദഗ്ധൻ നേരിട്ട് കോടതിയിൽ ഹാജരായി കേസിൽ മൊഴി നൽകി. പ്രതിയുടെ ഫോണിൽ നിന്നും സംഭവം നടന്ന ദിവസത്തെ വാട്‌സാപ്പ് ചാറ്റുകളിൽനിന്നും അന്വേഷണസംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു.

Leave A Reply

Your email address will not be published.