ന്യൂമാഹി: സങ്കേതിക വിദ്യയുടെ വളർച്ച നമുക്ക് ഏറെ ഗുണം ചെയ്യുമ്പോൾ തന്നെ അതുണ്ടാക്കുന്ന ദോഷവും അപകടവും ചെറുതല്ലെന്നു എഴുത്തുകാരൻ എം.മുകുന്ദൻ പറഞ്ഞു.
27 മുതൽ 29 വരെ മാഹിയിൽ നടക്കുന്ന സി.പി.എം തലശ്ശേരി ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി ന്യൂമാഹി പെരിങ്ങാടിയിലെ എം.മുകുന്ദൻ പാർക്കിൽ നടന്ന സാംസ്കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കഥാകാരൻ.
സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നുണ പ്രചരിപ്പിക്കുന്നത് വർധിച്ചുവരികയാണ്.പല പ്രാവശ്യം പറഞ്ഞ് ഇതിനെ സത്യമാക്കി മാറ്റുന്നു. സമൂഹമാധ്യമങ്ങൾ മാത്രമല്ല മറ്റ് മാധ്യമങ്ങളും നുണകളുടെ പ്രചാരകർ ആവുന്നു. എം.മുകുന്ദൻ പറഞ്ഞു. ഫാസിസ്റ്റ് ശക്തികളെ പ്രതിരോധിക്കാൻ സാംസ്കാരിക പ്രവർത്തകർക്ക് മാത്രമല്ല എഴുത്തുകാർക്കും ഉത്തരവാദിത്തമുണ്ട്.
അമേരിക്കയിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നത് ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ്. എന്തുകൊണ്ടാണിത് സംഭവിച്ചത്. വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാണിക്കാൻ കഴിയുമെന്ന് അവർക്കറിയാമെന്നത് കൊണ്ടാണ്.
വോട്ട് ചെയ്യുന്ന യന്ത്രത്തിൽ കൃത്രിമം കാണിക്കാൻ കഴിയില്ലെന്നാണ് നമ്മൾ വിശ്വസിക്കുന്നത്. ആ വിശ്വാസത്തിലാണ് ഇ.വി.എം. ഉപയോഗിച്ച് നമ്മളൊക്കെ വോട്ട് ചെയ്തത്. ഇതൊക്കെ പരിശോധിക്കപ്പെടേണ്ടതുണ്ട്. എം.മുകുന്ദൻ കൂട്ടിച്ചേർത്തു.
ഡോ.എ.വത്സലൻ അധ്യക്ഷത വഹിച്ചു. ഫ്രഞ്ച് ദാർശനികനായിരുന്ന റൂസോയാണ് ആദ്യമായി അസമത്വത്തിനെതിരെ സംസാരിച്ചതെന്നും ഇതിഹാസങ്ങളും മതഗ്രസ്ഥങ്ങളും പ്രാചീന എഴുത്തുകാരും പ്രവാചകരും ചിന്തകരുമൊന്നും ഇക്കാര്യത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും മുഖ്യ പ്രഭാഷണത്തിൽ പ്രൊഫ.എം.എം.നാരായാണൻ പറഞ്ഞു. അസമത്വമെന്നത് ദൈവിധിയാണെന്നാണ് അന്ന് കരുതിയത്. കാറൽ മാർക്സാണ് ഈ അസമത്വത്തെ, ചൂഷകരും ചൂഷിതരും തമ്മിലുള്ള ഈ അന്തരത്തെ കമ്മ്യൂണിസ്റ്റ് സങ്കല്പമായി വികസിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. സി.പി.എം.നേതാക്കളായ കാരായി രാജൻ, എം.സി. പവിത്രൻ, സി.കെ. രമേശൻ, കെ. ജയപ്രകാശൻ, കെ.പി. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ഗിറ്റ ജോൺ ക്ലബ്ബിലെ കുട്ടികൾ സംഗീതനിശ അവതരിപ്പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post