മാഹി: ചാലക്കര ഉസ്മാൻ സ്കൂളിലെ വൃത്തിഹീനമായ ഭക്ഷണ സംഭരണ കേന്ദ്രത്തിന്റെയും വൃത്തിരഹിതമായ ശുചി മുറിയുടെയും പ്രശ്നം അടിയന്തരമായി പരിഹരിക്കണം എന്ന് മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.പ്രധാനമന്ത്രിയുടെ പി.എം ശ്രീ പദ്ധതിയിൽ ഉൾപ്പെട്ട ചാലക്കര ഉസ്മാൻ ഹൈസ്ക്കുളിൽ ആണ് അപരീഷകൃതമായ രീതിയിൽ വർത്തമാന കാലത്ത് പിഞ്ചുകുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന സ്ഥിതി തുടർന്ന് കൊണ്ട് ഇരിക്കുന്നത് , ടീച്ചർമാരും അവിടെ ഉള്ള ജീവനക്കാരും കുട്ടികളോട് കാണിക്കുന്നത് കൊടും ക്രുരതയാണ്. വൃത്തിയുള്ള ഭക്ഷണം കഴിക്കുക എന്ന വിദ്യാർത്ഥികളുടെ അവകാശത്തിന് നേരെയുള്ള വെല്ലുവിളിയാണ് അവിടെ നടന്നത്. ഈ വിഷയം ചൂണ്ടിക്കണിച്ച് മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി രെജിലേഷ് മാഹി അഡ്മിനിസ്ട്രേറ്റർ ഓഫീസിൽ എത്തി വിഷയം അവതരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും മയ്യഴിയിലെ മുഴുവൻ സ്ക്കൂളുകളും സന്ദർശിക്കുമെന്നും RA ഡി മോഹൻ കുമാർ ഉറപ്പ് നൽകി.സംസ്ഥാന യൂത്ത് കോൺഗ്രസ് സെക്രട്ടറി ശ്രീജേഷ് എം കെ, മേഖലാ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ്, ബ്ലോക്ക് സെക്രട്ടറിമാരായ അജയൻ പുഴിയിൽ, ജിജേഷ് കുമാർ ചാമേരി, മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അൻസിൽ അരവിന്ദ് ,ശ്രീജേഷ് വളവിൽ എന്നിവർ സംബദ്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.