മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി അരവിന്ദാക്ഷൻ കൊതേരി അഭിനയിച്ച ഏകാങ്ക നാടകമായ മൂക്കുത്തി അവതരിപ്പിച്ചു.ലഹരിക്കടിമപ്പെട്ട വിദ്യാർത്ഥിയുടെ ജീവിതകഥ പറയുന്ന ഏകാങ്ക നാടകം ഇതിനോടകം ഒരുപാട് വേദികളിൽ അവതരിപ്പിക്കുകയും ജനശ്രദ്ധ ആകർഷിക്കുകയും ചെയ്തു. എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൗട്ട് മാസ്റ്റർ ദിലീപ് കൊതേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സൈസ് അസിസ്റ്റന്റ് ഓഫീസർ ഉത്തമൻ കൊതേരി,സജേഷ് പി കെ,സാജൻ കെ കെ, രാഗിൽ കെ കെ, ധനുസ് പി എന്നിവർ സംസാരിച്ചു.