കണ്ണൂര്‍ കൂറുമാത്തൂരിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരണപ്പെട്ടത് കൊലപാതകമെന്ന് കണ്ടെത്തി പൊലിസ് ; മാതാവ് അറസ്റ്റില്‍
കണ്ണൂർ : കുറുമാത്തൂർ പൊക്കുണ്ടിലെ രണ്ട് മാസം പ്രായമായ കുഞ്ഞിൻ്റെ മരണത്തില്‍ മാതാവ് അറസ്റ്റില്‍. കൂറുമാത്തൂരിലെ ഹിലാല്‍ മൻസിലില്‍ എം.പി മുബഷിറയാണ് അറസ്റ്റിലായത്.
മുബഷിറയുടെ മകൻ രണ്ടുമാസം പ്രായമുള്ള ഹാമിഷ് അലനെ കിണറ്റില്‍ തിങ്കളാഴ്ച്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്. കുളിപ്പിക്കുമ്ബോള്‍ അബദ്ധത്തില്‍ കിണറ്റിലേക്ക് വീണു എന്ന് മൊഴി നല്‍കിയ മുബഷിറ പിന്നീട് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.