Latest News From Kannur

ലക്ഷ്യബോധമുള്ള തലമുറ വളർന്നു വരണം

0

മാഹി : അഭിലാഷങ്ങൾക്കനുസൃതമായ വിഷയങ്ങൾ പഠിക്കാനും, തൊഴിലധിഷ്ഠിത കോഴ്സുകളിൽ ബിരുദങ്ങൾ നേടാനും അവസരങ്ങളുണ്ടെന്നിരിക്കെ ലകഷ്യ ബോധമില്ലാതെ ഒഴുക്കിനനുസരിച്ച് പോകാനാണ് പുതു തലമുറയിലെ മിക്ക കുട്ടികളും ശമിക്കുന്നതെന്ന് റിട്ട: പ്രിൻസിപ്പളും, പ്രമുഖ വാഗ്മിയുമായ എം. ഹരീന്ദ്രൻ അഭിപ്രായപ്പെട്ടു.
മാഹി മഹാത്മാ ഗാന്ധി ഗവ: ആർട്സ് കോളജ് മലയാള വിഭാഗവും, മാഹി പ്രസ്സ് ക്ലബും സംഘടിപ്പിച്ച മാധ്യമ ശിൽപ്പശാലയിൽ മുഖ്യ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. സജ്നി സ്വാഗതവും ദേവിക നന്ദിയും പറഞ്ഞു. ഡോ: ബാബുരാജ്, കെ. ഹരീന്ദ്രൻ, മജീഷ് ടി.തപസ്യ ,
നേതൃത്വം നൽകി. കാലത്ത് 10 മണിക്ക് നാടകവും, സിനിമയും എന്ന വിഷയത്തിൽ പ്രശസ്ത സിനിമാ നടൻ സുശീൽ കുമാർ തിരുവങ്ങാട് പ്രഭാഷണം നടത്തും. തുടർന്ന് സിനിമാ പ്രദർശനവുമുണ്ടാകും.

Leave A Reply

Your email address will not be published.