മയ്യഴിയിലെ പൊതുമരാമത്ത് വകുപ്പിൻ്റെ നിർമ്മാണ മേഖലയിൽ നിറസാന്നിദ്ധ്യമായിരുന്ന എക്സിക്യൂട്ടിവ് ഇഞ്ചിനീയർ പി.വി.അനൂപിൻ്റെ രണ്ടാം ചരമവാർഷികം സഹപ്രവർത്തകരും സുഹൃത്തുക്കളും ബന്ദുക്കളും ചേർന്ന് സമുചിതമായി ആചരിച്ചു.ഇഞ്ചിനീയറിങ്ങ് മേഖലയിൽ മാത്രമല്ല ചുറ്റിലും ഉള്ള സകലമാന സംഭവങ്ങളോടും അസാമാന്യമായ വൈദഗ്ദ്യത്തോടെ ഇടപെടുകയും തൻ്റെ സർക്കാർ സർവ്വീസ്സ് സർഗ്ഗാത്മകവും ജനോപകാരപ്രദവുമാക്കി മാറ്റിയ തികച്ചും വ്യത്യസ്ഥനായ ഒരു പ്രതിഭയായിരുന്ന എഞ്ചിനിയർ പി.വി.അനൂപിൻ്റെ പേരിൽ
മാഹി മേഖലയിലെ സർക്കാർ വിദ്യാലയത്തിൽ നിന്നും ഗണിത വിഷയത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ പന്തക്കൽ ഐ.കെ.കുമാരൻ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ സയൻസ് ഗ്രൂപ്പ് വിദ്യാർത്ഥിനി കുമാരി ഫാത്തിമാ സിഭയ്ക്ക് ഉപഹാരവും ക്യാഷ് അവാർഡും മുൻ പുതുച്ചേരി സർക്കാർ സർവ്വീസിൽ സൂപ്രണ്ടും നിലവിൽ പൊൻമേരി സർവീസ് സഹകരണ ബേങ്ക് പ്രസിഡണ്ടുമായ പത്മനാഭൻ മലോൾ വിതരണം ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post