പാനൂർ : പാനൂർ ചെണ്ടയാട് കിഴക്കു വയൽ പ്രദേശത്ത് തെരുവുനായയുടെ വിളയാട്ടം. വഴിയാത്രക്കാരായ സ്ത്രീക്കും കുട്ടിക്കും നായയുടെ കടിയേറ്റു.
മൊട്ടപ്പമ്പത്ത് പ്രീത, വെളിച്ചമുള്ള പറമ്പത്ത് ഹൃദ്വിൻ എന്നിവർക്കാണ് ഇന്ന് രാവിലെ പരിക്കേറ്റത്.
നായയ്ക്ക് പേവിഷബാധ സംശയിക്കുന്നതിനാൽ പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പരിക്കേറ്റവർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.