പള്ളൂർ : വി.എൻ പുരുഷോത്തമൻ ഗവ:ഹയർ സെക്കണ്ടറി സ്ക്കൂൾ പള്ളൂരിൽ നടക്കുന്ന ഒളിമ്പിക് വേവ് എക്സിബിഷൻ-മാഹി എം എൽ എ ശ്രീ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. റിജിയണൽ അഡ്മിനിസ്റ്റേറ്റർ ശ്രീ ഡി മോഹൻ കുമാർ മുഖ്യഭാഷണം നടത്തി. മാഹി സി.ഇ.ഒ ശ്രീമതി എം.എം തനൂജ സ്വാഗതഭാഷണം നടത്തി. വിവിധ കായിക മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ കളിക്കളങ്ങളുടെ മാതൃകകൾ കായിക ഇനങ്ങളുടെ ചരിത്രവും ഉൽഭവവും ലോകത്തെ ഇതിഹാസ താരങ്ങൾ ആരോക്കെ അവരുടെ ജീവചരിത്രം പുരാതന ഒളിoമ്പിക്സിൻ്റയും ആധുനിക ഒളിoമ്പിക്സിൻ്റെയും ചരിത്രം ഒളിംബിക്സ് വളയങ്ങൾ നൽകുന്ന സന്ദേശം ഒളിമ്പിക്സിൻ്റെ മുദ്രാവാക്യം തുടങ്ങി ഒളിംമ്പിക്സിനെക്കുറിച്ചുള്ള നിരവധി ഫോട്ടോകൾ വിജ്ഞാനപ്രദമായ വീഡിയോ പ്രദർശനങ്ങൾ എന്നിവയാണ് എക്സിബിഷനിൽ ഒരുക്കിയിട്ടുള്ളത്ളി മുൻ സി.ഇ.ഒ ശ്രീ പി പുരുഷോത്തമൻ, പി. ടി.എ പ്രസിഡണ്ട് ശ്രീ മുനവർ, ഫുട്ബോൾ കോച്ച് പി ആർ സലീം മാധ്യമപ്രവർത്തകൻ ശ്രീ ചാലക്കര പുരുഷു, എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. കായികാധ്യാപകൻ സി. സജീന്ദ്രൻ, ചിത്രകലാ അധ്യാപകൻ ടി എം സജീവൻ എന്നിവർ ഒളിമ്പിക്സ് വേവിനു നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.