മാഹി സി ഇ ഭരതൻ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഒരുമയുടെ” ഓർമ്മകളിലേക്ക് ഒരിക്കൽ കൂടി “സി ഇ ബി അലൂമിനി മീറ്റ് വിപുലമായ ആഘോഷിച്ചു.മാഹി സി ഇ ഒ തനൂജ അധ്യക്ഷതയിൽ മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉത്ഘാടനം ചെയ്തു.
സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷീബ, ഒരുമ രക്ഷാധികാരി സി ഏച്ച് പ്രഭാകരൻ ,ഒരുമ ചെയർമാൻ അൻസൽ അഷ്റഫ് എന്നിവർ ആശംസകൾ നേർന്നു.
പ്രോഗ്രാംകമ്മിറ്റി കൺവീനർ ഷംന ബീബി സ്വാഗതവും ഒരുമ ചെയർപേഴ്സൺ തുഹിനാദേവ് നന്ദിയും പറഞ്ഞു.ഗുരുവന്ദനം, കൂട്ടായ്മയുടെ കലാസാംസ്കാരിക പരിപാടികൾ, മ്യൂസിക്കൽ നൈറ്റ് എന്നിവയും സംഘടിപ്പിച്ചു.
ആറളം ചതിരൂർ ഗ്രൂപ്പിൽ നിന്നും sslc,പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്കുള്ള ധനസഹായവും കൈമാറി.ആയിരത്തോളം പൂർവ്വ വിദ്യാർത്ഥികളും 200 ഓളം അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post