Latest News From Kannur

നൈപുണ്യ പരിശീലന ദാതാക്കളുടെ ഉച്ചകോടി ആഗസ്റ്റ് രണ്ടിന്

0

ജില്ലയുടെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും സംസ്ഥാന നൈപുണ്യ വികസന മിഷനും സംയുക്തമായി ആഗസ്റ്റ് രണ്ടിന് നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ ഉച്ചകോടി സംഘടിപ്പിക്കുന്നു. പുതിയതെരു മാഗ്നറ്റ് ഹോട്ടലിൽ നടക്കുന്ന ഉച്ചകോടി രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ നൈപുണ്യ വികസനത്തിന്റെയും നൈപുണ്യം നേടിയവരെ തൊഴിലുമായി ബന്ധിപ്പിക്കുന്നതിന്റെയും നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന നൈപുണ്യ വികസന മിഷന്‍ ആൻ്റ് സ്റ്റേറ്റ് സ്കിൽ സെക്രട്ടറിയേറ്റ് ഉച്ചകോടിക്ക് മേല്‍നോട്ടം നല്‍കും. കൂടുതൽ വിവരങ്ങൾക്ക് 8590721016 നമ്പറിൽ ബന്ധപ്പെടാം

Leave A Reply

Your email address will not be published.