മാഹി: കുട്ടികളിലെ ഉത്തമാംശങ്ങളെ പ്രചോദിപ്പിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഈസ്റ്റ് പള്ളൂർ മർക്കസ് ഒ.ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്കു തുടക്കമായി.ചലച്ചിത്ര പിന്നണി ഗായകനും മോട്ടിവേറ്ററുമായ
എം.മുസ്തഫ മാസ്റ്റർ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷാ ക്ലബ്ബുകളും സോഷ്യൽ സയൻസ്, സയൻസ്, മാത്തമാറ്റിക്സ് വിഷയാധിഷ്ഠിത ക്ലബ്ബുകളും ഒപ്പം മൂല്യബോധന ക്ലാബ്ബും ഉൾപ്പെടെ ഏഴോളം ക്ലബ്ബുകളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.വിവിധ ക്ലബ്ബുകളുടെ ഭാരവാഹികളായ കുട്ടികൾ ക്ലബ്ബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.സ്കൂൾ പ്രിൻസിപ്പൽ കെ.ഷെറീഫ് മൂഴിയോട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ഹൈദരാലി നൂറാനി സ്വാഗതവും സംഗീത നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെ കലാവതരണങ്ങളുമുണ്ടായി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post