മാഹി: രക്തദാന ദിനത്തോടനുബന്ധിച്ച് മാഹി ആരോഗ്യ വകുപ്പ് രക്തദാന ബോധവത്ക്കരണ ശില്പശാല സംഘടിപ്പിച്ചു. ജവഹർലാൽ നെഹ്റു ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ശില്പശാല ആരോഗ്യ വകുപ്പ് പബ്ലിക്ക് ഹെൽത്ത് നഴ്സിംങ്ങ് ഓഫീസർ ബി ശോഭന ഉദ്ഘാടനം ചെയ്തു. എൽ എച്ച് ഐ കെ മിനി, എ.എൻ.എം വി പി സുജാത, സാജിത ഭാസ്ക്കർ എന്നിവർ സംസാരിച്ചു. ദീപ, ബനിഷ ,കെ പി രതിക,ജാസ്മിൻ നതാഷ, ദീപ്തി ദേവദാസ്, ആശ വർക്കർമാർ എന്നിവർ നേതൃത്വം നൽകി.വിദ്യാർത്ഥികൾ രക്ത ദാന പ്രതിജ്ഞ എടുത്തു. വിദ്യാർത്ഥികൾക്കായിക്വിസ് മത്സരം സംഘടിപ്പിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.