പാനൂർ :
കേന്ദ്രസർക്കാറിൻ്റെ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ വരപ്രയിൽ പുത്തുർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചെണ്ടയാട് വരപ്ര ബസാറിൽ വെച്ച് നടത്തിയ പ്രതിഷേധ ധർണ്ണ സമരം സി. വി. എ. ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പുത്തൂർ മണ്ഡലം പ്രസിഡൻ്റ് കെ.പി. വിജീഷ് അധ്യക്ഷത വഹിച്ചു. കുന്നോത്ത്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി. രാമചന്ദ്രൻ മാസ്റ്റർ, പാനൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് തേജസ് മുകുന്ദ്, കൂത്തുപറമ്പ്ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉഷ എം. അഡ്വ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. വി. അശോകൻ മാസ്റ്റർ, ഭാസ്കരൻ വയലാണ്ടി,സുനിഷ സി, രജീഷ് പി. പി. , രാജേന്ദ്രൻ എ.കെ. എന്നിവർ നേതൃത്വം നൽകി.