പാനൂർ :
ഗുജറാത്തിലെ ബറോഡ കേന്ദ്രീകരിച്ച് വാഹനങ്ങളുടെ ടയർ മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബറോഡ സൗഹൃദ കൂട്ടായ്മയുടെ പ്രഥമ കുടുംബ സംഗമം പാനൂരിൽ നടന്നു. തലശേരി മേഖലാ കുടുംബ സംഗമമാണ് പാനൂർ ഒമാസ് ഹോട്ടലിൽ നടന്നത്.
ബറോഡ സൗഹൃദ കൂട്ടായ്മ ചെയർമാൻ കെ. സുനിൽ കുമാർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സി.വിജയൻ, കുഞ്ഞികൃഷ്ണൻ, യു. പ്രഭാകരൻ, കാർത്ത്യായനി, പവിത്രൻ തില്ലങ്കേരി എന്നിവരെ ആദരിച്ചു. ഷൂട്ടർ വിനോദ് മുഖ്യാതിഥിയായി. ജോയിൻ്റ് കൺവീനർ കെ.ഷാജി അധ്യക്ഷനായി. രാജൻ കവിയൂർ, വിജിത്ത് കവിയൂർ എന്നിവർ സംസാരിച്ചു. സജിത്ത് കുമാർ കവിയൂർ സ്വാഗതവും, ഗ്രൂപ്പ് അഡ്മിൻ കെ പി രജീഷ് നന്ദിയും പറഞ്ഞു.