പള്ളൂർ: ഈസ്റ്റ് പള്ളൂർ ഗവ. മിഡിൽ സ്കൂൾ അവറോത്ത് ലോക രക്തദാന ദിനാചരണം സംഘടിപ്പിച്ചു രക്തദാനത്തിൻ്റെ ഇരുപതാം വർഷികം അഘോഷിക്കുന്ന ഈ വർഷത്തെ സന്ദേശം രക്തദാതാക്കളെ നന്ദി എന്നതാണ് എൺപത്തിമൂന്ന് തവണ രക്തം ദാനം ചെയ്ത മാഹിയിലെ രക്തദാതാവും ബ്ലഡ് ഡോണേർസ് കേരള മെമ്പറുമായ ശ്രീ.നിഖിൽ രവീന്ദ്രനെ സ്കൂൾ ഹെഡ്മിസ്ട്രസ് പി സീതാലക്ഷ്മി സ്കൂൾ അസംബ്ലിയിൽ അദരിക്കുകയുണ്ടായി രക്തദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു ശാസ്ത്രാധ്യാപിക കെ ശ്രീജ തിലക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു ചിത്രകലാധ്യാപകൻ ടി എം സജീവൻ, ടി വി ജമുനഭായി, എം ഷൈനി, കെ ഷംന എന്നിവർ നേതൃത്വം നൽകി.