മാഹി: ഈസ്റ്റ് പള്ളൂർ അവറോത്ത് ഗവ. മിഡിൽ സ്കൂൾ ലോക രക്തദാന ദിനാചരണം നടത്തി. 83 തവണ രക്തം ദാനം ചെയ്ത മാഹിയിലെ രക്തദാതാവും ബ്ലഡ് ഡോണേർസ് അസോസിയേഷൻ അംഗവുമായ നിഖിൽ രവീന്ദ്രനെ ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പി സീതാലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ കെ ശ്രീജ തിലക്, ടി.എം.സജീവൻ, ടി.വി.ജമുനഭായി, എം.ഷൈനി, കെ.ഷംന സംസാരിച്ചു.