Latest News From Kannur

തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷി ദിനാചരണം: വിവിധ പരിപാടികൾ നടത്തുന്നു

0

ന്യൂമാഹി : തയ്യിൽ ഹരീന്ദ്രൻ്റെ 38-ാ മത് രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തും.
തൊഴിലാളി വർഗ്ഗവും സമകാലിക ലോകവും – എന്ന വിഷയത്തിൽ
12 ന് വൈകുന്നേരം അഞ്ചിന് ന്യൂമാഹി മാർക്കറ്റ് ബിൽഡിങ്ങ് ഹാളിൽ കോഴിക്കോട് കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തും. രക്തസാക്ഷി ദിനമായ 26 ന് രാവിലെ ഏഴിന് മാഹിപ്പാലം കേന്ദ്രീകരിച്ച് പ്രഭാതഭേരിയും ചെറുകല്ലായി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടക്കും. സി.കെ. രമേശൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4.30 റെഡ് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും കിടാരൻകുന്നിൽ നിന്ന് ആരംഭിക്കും. അഞ്ചിന് ന്യൂമാഹി ടൗണിൽ ചേരുന്ന പൊതുയോഗത്തിൽ കാരായി രാജൻ, എസ്.കെ. സജീഷ്, മുഹമ്മദ് അഫ്സൽ, ടി.പി. ശ്രീധരൻ എന്നിവർ സംസാരിക്കും. സംഘാടക സമിതി രൂപവത്കരണ യോഗം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.പി. രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. വടക്കൻ ജനാർദ്ദനൻ, കെ. ജയപ്രകാശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ കെ. ജയപ്രകാശൻ (ചെയ), പി.പി. രഞ്ചിത്ത് (കൺ).

Leave A Reply

Your email address will not be published.