പാനൂർ :തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻ്റ് റീഡിംഗ് റൂം ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു. വി.ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. കെ.പി മോഹനൻ എം എൽ എ അധ്യക്ഷനായി. കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ലത, ഗ്രാമപഞ്ചായത്തംഗങ്ങളായ എം പി അനിത, കെ.പി സഫരിയ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി. ഹരീന്ദ്രൻ, പി. സത്യപ്രകാശ്, വി.സുരേന്ദ്രൻ, കരുവാങ്കണ്ടി ബാലൻ എന്നിവർ സംസാരിച്ചു. എലിസിയം സെക്രട്ടറി എം. സുകുമാരൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ എ.പി ഭാസ്ക്കരൻ മാസ്റ്റർ സ്വാഗതവും, എലിസിയം വൈസ് പ്രസിഡണ്ട് എം.വിജയരാഘവൻ നന്ദിയും പറഞ്ഞു. തുടർന്ന് എലിസിയം വനിതാ വേദി, യുവജന വേദി, ബാലവേദി പ്രവർത്തകർ കലാപരിപാടികൾ അവതരിപ്പിച്ചു. സൗപർണിക അത്താഴക്കുന്ന് അവതരിപ്പിച്ച നാടൻ പാട്ട് അരങ്ങേറി.
Sign in
Sign in
Recover your password.
A password will be e-mailed to you.