പാനൂർ : ജനകീയ കൂട്ടായ്മയിലൂടെ തൂവക്കുന് എലീസിയം ലൈബ്രറി ഒരുക്കിയ മിനി സ്റ്റേഡിയം നാളെ വൈകിട്ട് 5 മണിക്ക് ഉദ്ഘാടനം ചെയ്യും. കെ.പി.മോഹനൻ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ സംസ്ഥാന കായിക , ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ് മാൻ ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് കലാകായിക പരിപാടികൾ നടക്കും.
എലീസിയം വനിതാവേദി , യുവജനവേദി , ബാലവേദി അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും സൗപർണിക അത്താഴക്കുന്ന് അവതരിപ്പിക്കുന്ന നാടൻ പാട്ടും അരങ്ങേറും. ഉദ്ഘാടന വേളയുടെ ഒരുക്കങ്ങൾ പൂർത്തിയായെന്ന്
സംഘാടകരായ എ.പി. ഭാസ്കരൻ , ടി.എൻ രാമദാസ് , സ്നേഹസുധ , എം.സി.സുരേന്ദ്രൻ എന്നിവർ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.