Latest News From Kannur

മാഹി നിയോജക മണ്ഡലത്തിൽ വോട്ടർ പട്ടിക പരിഷ്കരണം: പേര് ചേർക്കാൻ ജനുവരി 15 വരെ അവസരം

0

മാഹി:
ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദ്ദേശാനുസരണം പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെ മാഹി നിയോജക മണ്ഡലത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി 2026 ജനുവരി 1-ന് 18 വയസ് പൂർത്തിയാകുന്ന മാഹി നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാർക്ക് വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും നിലവിലുള്ള വിവരങ്ങളിൽ തിരുത്തലുകൾ നടത്തുന്നതിനും തടസ്സവാദങ്ങൾ ഉന്നയിക്കുന്നതിനും 2026 ജനുവരി 15 വരെ അവസരം ഉണ്ടായിരിക്കുന്നതാണെന്ന് ഇലക്ടോറൽ രജിസ്ട്രേഷൻ ഓഫീസർ അറിയിച്ചു.
ഇതോടൊപ്പം 27.12.2025, 28.12.2025, 03.01.2026, 04.01.2026 (ശനി, ഞായർ) എന്നീ അവധി ദിവസങ്ങളിൽ എല്ലാ പോളിംഗ് ബൂത്തുകളിലും സ്പെഷ്യൽ ക്യാമ്പുകൾ സംഘടിപ്പിക്കും. ഈ ക്യാമ്പുകളിലൂടെ ബൂത്ത് ലെവൽ ഓഫീസർമാർ അപേക്ഷകൾ സ്വീകരിക്കുന്നതാണ്.
എല്ലാ പൊതുജനങ്ങളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇലക്ടോറൽ രജിസ്ട്രേഷൻ ഓഫീസർ ഡി. മോഹൻ കുമാർ അറിയിച്ചു.

Leave A Reply

Your email address will not be published.