Latest News From Kannur

കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ല സമ്മേളനം

0

പാനൂർ:

കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം പാനൂരിൽ തുടങ്ങി.
ജില്ല സമ്മേളനത്തിൻ്റെ ഭാഗമായ പൊതുസമ്മേളനം പാനൂർ നഗരസഭ ചെയർപേഴ്സൺ നൗ ഷത്ത് കൂടത്തിൽ ഉദ്ഘാടനം ചെയ്തു. .
ജില്ലാ പ്രസിഡൻ്റ് അബ്രഹാം തോണക്കര അധ്യക്ഷത വഹിച്ചു .
വി പി ചാത്തു മാസ്റ്റർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.
ഡോക്ടർ കെ .വി. ശശിധരൻ പ്രഭാഷണം നടത്തി.
പി കെ പ്രവീൺ, സി. കെ. രഘുനാഥൻ നമ്പ്യാർ, കെ . മോഹനൻ, കെ. സന്തോഷ് പി. വി. പത്മനാഭൻ, എം.പി. ഭട്ടതിരിപ്പാട്, സി. അച്യുതൻ, ടി. പി .വിജയൻ എന്നിവർ സംസാരിച്ചു .
പാനൂർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡിൽ സമാപിച്ചു.
അബ്രാഹം തോണക്കര, സി.കെ. രഘുനാഥൻ നമ്പ്യാർ, മാലൂർ പി. കുഞ്ഞി കൃഷ്ണൻ, മേജർ ജനറൽ ടി.പത്മിനി. ജോസഫ് കോക്കാട്ട്, സി. അച്യുതൻ, വി .പി . ചാത്തു, ജയചന്ദ്രൻ മട്ടന്നൂർ ,ടി.പി. വിജയൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി
ജില്ല കൗൺസിൽ യോഗം കെ.പി. മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യും.

Leave A Reply

Your email address will not be published.