പാനൂർ :
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രാഷ്ട്രീയ മഹിള ജനതാദൾ കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പി.ആർ.മന്ദിരം പരിസരത്ത് കെ.പി. മോഹനൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് എം. ശ്രീജ അധ്യക്ഷത വഹിച്ചു രാഷ്ട്രീയ മഹിള ജനതാദൾ സംസ്ഥാന പ്രസിഡണ്ട് ഒ.പി. ഷീജ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി കെ.പി.അശ്വതി സ്വാഗതം പറഞ്ഞു. രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം ഉഷ രയരോത്ത്,രാഷ്ട്രീയ മഹിള ജനതാദൾ ജില്ലാ പ്രസിഡൻ്റ് ചന്ദ്രിക പതിയൻ്റെവിട, സിനി കെ. കുന്നോത്ത്പറമ്പ്, പി. ഷൈറീന,അനിത വിളക്കോട്ടൂർ, പ്രസീത പാലക്കൂൽ, റീന. സി, ഷിജിന പ്രമോദ്, എൻ.പി.ദീപ്ന എന്നിവർ നേതൃത്വം നൽകി.