മാഹി: ശ്രീ കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സമിതിയുടെ ആഭിമുഖ്യത്തിൽ നെയ്യമ്യത് കൂട്ടായ്മയും കുടുംബ സംഗമവും ഏപ്രിൽ 7ന് കാലത്ത് 9 മണിക്ക് ഏറാമല എടവന ശ്രീ പരദേവതാ ക്ഷേത്രത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു പ്രസിഡണ്ട് സേതുമാധവൻ നായരുടെ അദ്ധ്യക്ഷതയിൽ കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി.സുബ്രഹ്മണ്യൻ നായർ ഉദ്ഘാടനം ചെയ്യും.കെ.സി.സോമൻ നമ്പ്യാർ മുഖ്യഭാഷണം നടത്തും. ചടങ്ങിൽ മഠം കാരണവൻമാരെ ആദരിക്കും. സർഗ്ഗപ്രതിഭകളെ അനുമോദിക്കും. തുടർന്ന് ശാസ്ത്രീയ സംഗീതം, നൃത്തനൃത്യങ്ങൾ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും.
വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് സേതുമാധവൻ നായർ, ജനറൽ സെക്രട്ടരി മഹേഷ് മാസ്റ്റർ, വില്ലിപ്പാലൻ സന്തോഷ്, പ്രദീപൻ, ചന്ദ്രൻ പാറക്കൻ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post