മാഹി:പുതുച്ചേരി ലോകസഭ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി നമശിവായത്തിന്റെ മാഹി മണ്ഡലം പര്യടനത്തോട് അനുബന്ധിച്ച്
വെള്ളിയാഴ്ച്ച റോഡ് ഷോ നടക്കും. ഏപ്രിൽ 5 വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് പൂഴിത്തലയിൽ നിന്നും ആരംഭിച്ച് ഇരട്ടപ്പിലാക്കൂലിൽ സമാപിക്കുന്ന റോഡ് ഷോയിൽ പുതുച്ചേരി മുഖ്യമന്ത്രി രംഗസ്വാമി, എൻഡിഎ സ്ഥാനാർത്ഥി നമശ്ശിവായം , പുതുച്ചേരി എംഎൽഎ കെ വെങ്കിടേഷ് , മാഹി പ്രഭാരി രവിചന്ദ്രൻ എന്നിവർ പങ്കെടുക്കും. പൂഴിത്തലയിൽ നിന്നാരംഭിച്ച് വളവിൽ,മാഹി മുൻസിപ്പൽ മൈതാനം, ഉസ്മാൻ സ്മാരക വായനശാല പരിസരം, ചെമ്പ്ര ആശാരിക്കാവ്, ഈസ്റ്റ് പള്ളൂർ ബി എഡ് കോളേജ് പരിസരം, ഇടയിൽപീടിക , പന്തക്കൽ, മൂലക്കടവ്, എന്നിവിടങ്ങളിൽ പര്യടനം നടത്തിയ ശേഷം ഇരട്ടപ്പിലാക്കൂൽ ടൗണിൽ സമാപിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.