Latest News From Kannur

പഞ്ചപരിവർത്തനത്തിനായുള്ള ആശയങ്ങൾ സമാജത്തിലെത്തിച്ച് രാഷ്ട്ര നിർമ്മാണം നടത്തും ഇ.ടി.കെ.രമീഷ്

0

പാനൂർ :

പഞ്ചപരിവർത്തനത്തിന്റെ ഭാഗമായി കുടുംബ മൂല്യങ്ങളുടെ സംരക്ഷണം, സാമൂഹിക സമരസത, പരിസ്ഥിതി സംരക്ഷണം, സ്വദേശി, പൗരധർമ്മം എന്നീ ആശയങ്ങൾ സ്വയം അനുഷ്ഠിക്കുകയും കുടുംബങ്ങളിൽ അനുഷ്ഠിപ്പിക്കുകയും സമാജത്തിലേക്ക് സംക്രമിപ്പിക്കുകയും ചെയ്യണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പാനൂർ ഖണ്ഡ് പ്രചാർ പ്രമുഖ് ഇ.ടി.കെ രമീഷ് പറഞ്ഞു. പാനൂർ വ്യാപാരഭവനിൽ ഭാരതീയ വിചാരകേന്ദ്രം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന വിചാര സദസ്സിൽ നവീന സമൂഹ രചനയുടെ ആധാരശില പഞ്ചപരിവർത്തനം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഭാരതത്തിലെ മുഴുവൻ പരിവർത്തനങ്ങളുടെയും ആധാരം പഞ്ചപരിവർത്തനമാണ്. ലോകത്തിൻറെ പരിവർത്തനത്തിന് വേണ്ടിയാണ് ഭാരതം തയ്യാറെടുക്കുന്നത്. വിശ്വഗുരു സ്ഥാനത്തേക്ക് ഭാരതമുയർന്നു വരും. രാജ്യത്ത് ആത്മാഭിമാനം ഉള്ള ജനത ഉണ്ടാകണം. നവീന സമൂഹ രചനയുടെ ആധാരശില പഞ്ചപരിവർത്തനം ആകണം. നാം മൂല്യങ്ങൾ പകർന്നു കൊടുക്കേണ്ടതുണ്ട്. ഭാഷ, വേഷം, ഭക്ഷണം, സഞ്ചാരം ഇവ മൂല്യാധിഷ്ഠിതമാകണം. മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കണം. ജനതയെ വിഘടിപ്പിക്കാതെ ഒരുമിപ്പിക്കണം. സ്വാവലംബനമേഖലയിലേക്ക് ജനങ്ങളെ പിടിച്ചുയർത്തണം. പ്രകൃതി സംരക്ഷണവും ജലസംരക്ഷണവും ഏറ്റെടുക്കേണ്ടതുണ്ട്. രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ആഖ്യാനങ്ങളെ ഇല്ലാതാക്കണം. അദ്ദേഹം തുടർന്നു പറഞ്ഞു.
ചടങ്ങിൽ പി.പി. രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. കെ.ബിനീഷ്, വിജയൻ പൂവ്വച്ചേരി, രാജേഷ് കൊച്ചിയങ്ങാടി, എൻ. സഹദേവൻ, സുനിൽകുമാർ, രാജീവൻ കണ്ണങ്കോട് എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.