അസാമാന്യ നിരീഷണ പാടവത്തോടെ സിനിമയിലൂടെ സാമൂഹ്യ വിമർശനം നടത്തിയ ജീനിയസ്സായ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന്’ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
വാഗ്ഭടാനന്ദനും സഞ്ജയനും നടത്തിയ സാമുഹ്യ വിമർശനങ്ങൾ ഉൾക്കൊണ്ട ശ്രീനിവാസൻ്റെ സിനിമകൾ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് എക്കാലവും പഠന വിഷയമായിരിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. പാട്യം പുതിയ തെരു പട്ടേൽ സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം സംഘടിപ്പിച്ച ശ്രീനിവാസൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൂര്യായി ചന്ദ്രൻ മാസ്റ്റർ മുഖ്യഭാക്ഷണം നടത്തി. എ.എം രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.
രാജൻ പുതുശ്ശേരി, കെ.ദിനേശൻ, പി.എം. ദാമോദരൻ, കെ.പത്മനാഭൻ, ടി. കിഷോർ കുമാർ എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post