തലശ്ശേരി :
മലയാളി മാസ്റ്റേർസ് അത് ലറ്റിക്ക് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെന്നൈയിൽ നടന്ന ഏഷ്യൻ മാസ്റ്റേർസ് അത് ലറ്റിക്ക് മത്സരത്തിൽ കണ്ണൂർ ജില്ലയിൽ നിന്നും പങ്കെടുത്ത കായിക താരങ്ങളെയും മെഡൽ നേടിയവരേയും പങ്കെടുപ്പിച്ച് അനുമോദന സദസ്സ് സംഘടിപ്പിച്ചു. ഏഷ്യൻ മേളയിൽ കേരളത്തിൽ നിന്നും കൂടുതൽ മെഡൽ നേടി വ്യക്തിഗത ചാമ്പ്യനായ സുജാത ടീച്ചറെ ആദരിച്ചു.
എം എം എ എ കണ്ണൂർ ജില്ല പ്രസിഡണ്ട് സോഫിയ വിജയകുമാറിൻ്റെ അദ്ധ്യക്ഷയിൽ ചേർന്ന സദസ്സ് വി.ഇ. കുഞ്ഞനന്തൻ ഉദ്ഘാടനം ചെയ്തു.
റിട്ടയേർഡ് ജോയിൻ്റ് എക്സൈസ് കമ്മീഷണർ സുരേഷ് പി. കെ. കായികതാരങ്ങൾക്കുള്ള ഉപഹാരങ്ങളും സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡണ്ട് മുകുന്ദൻ എ , നന്ദഗോപാൽ പി.വി ,റസാഖ് കെ , ഷമിൻ കെ.കെ , ജി.രവീന്ദ്രൻ മാസ്റ്റർ , എം. പദ്മനാഭൻ , ദേവദാസ് ജോസഫ് എന്നിവർ ആശംസാ ഭാഷണം നടത്തി.
വ്യക്തിഗത ചാമ്പ്യൻ സുജാത ടീച്ചർ ആദരസമർപ്പണത്തിന് മറുപടി പറഞ്ഞു.
സംസ്ഥാന ട്രഷററും ജില്ലാ സെക്രട്ടറിയുമായ വി.കെ. സുധി മാസ്റ്റർ സ്വാഗതവും ട്രഷറർ സുശാനന്ദ് ടി.കെ. കൃതജ്ഞതയും പറഞ്ഞു.
ഗവ. ബ്രണ്ണൻ ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ്മിസ്ട്രസ് ശൈലജ ടീച്ചർ, പ്രഭാകരൻ മാസ്റ്റർ, നിഷ നമ്പ്യാർ, ഇന്ദു സുധി എന്നിവർ ഗാനങ്ങൾ ആലപിച്ചു.